Tuesday, November 25, 2008

'ന സ്ത്രീ ...... : '

ടീച്ചറെ , ഓച്ചിറ വിളക്കിന് പോണില്ലേ ?

കുശലം ചോദിച്ചതായിരുന്നു , പക്ഷെ അത് നെന്ചില്‍് കൊണ്ടു , ഉള്ളിന്‍റെ ഉള്ളില്‍ വര്‍ഷങ്ങളായി നീറുന്ന ഒരു മോഹമാണ് ഒരു ഉല്സവത്തിന് പോകണമെന്ന് .

25 വര്‍ഷം പൂരത്തിന്റെ സ്വന്തം നാട്ടില്‍ ജീവിച്ചിട്ട് ഒരു കൊച്ചു പൂരം പോലും കാണാന്‍ അച്ഛന്‍ കൊണ്ട് പോയിട്ടില്ല .

ഇപ്പോളിതാ ഭര്‍ത്താവും അങ്ങിനെത്തനെ , ചുരുക്കി പറഞ്ഞാല്‍ ഇന്നേ വരെ ഒരു പൂരമോ പെരുന്നാളൊ കാണാന്‍ യോഗമുണ്ടായിട്ടില്ല .

സുരക്ഷയെ കരുതിയായിരിക്കുമെന്നു സ്വയം സമധാനിപ്പിച്ചു .

ഇനി ഒരേ ഒരു പ്രതീക്ഷയെ ഉള്ളു , മോന്‍ വലുതാകുമ്പോള്‍ അമ്മയെ കൊണ്ടു പോകുമായിരിക്കും , അതോ ഇനി അവള്‍ പറയുമോ ' എന്തിനാ എപ്പഴും നിങ്ങള്‍ അമ്മയെക്കൂടി ...'

'ന സ്ത്രീ ...... : '

1 comment:

  1. ന സ്ത്രീ!! എന്താ നിര്‍ത്തിക്കളഞ്ഞത്?
    അങ്ങനെ ഒരു തലക്കെട്ട് ഇവിടെ കൊടുത്തത് ഒരു നെഗറ്റീവ് ആയതിനാല്‍ അവയുടെ അര്‍ത്ഥം...
    ബാല്യത്തില്‍ രക്ഷകര്‍ത്താക്കളാലും, കൗമാരത്തില്‍ അച്ഛനാലും, യൗവനത്തില്‍ ഭര്‍ത്താവാലും വാര്‍ദ്ധക്യത്തില്‍ മക്കളാലും സമ്രക്ഷിക്കപ്പെടണ്ടവളാണ് സ്ത്രീ. എന്നാണ്.. ഇത് എല്ലാവരും മനസ്സിലാക്കിയിരുന്നു എങ്കില്‍ കല്യാണിക്ക് ഉത്സവം കാണാന്‍ പോകാരുന്നല്ലോ?
    പണ്ട് നമ്മുടെ ഗൗരിയമ്മ കല്യാണിയെ പോലെ ചിന്തിച്ചു. അവര്‍ പൊതുവഴിയില്‍ ആ "ന സ്ത്രീ!! "(മനു സ്മ്രതി) പരസ്യമായി കത്തിച്ചു. മുകളില്‍ പറഞ്ഞ ആ സത്യം അവര്‍ മനസ്സിലാക്കി കാണില്ല. അത് പോട്ടെ ഈ വരികള്‍ക്ക് താഴെ മനു എഴുതി "യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാ!!" എന്നാല്‍ സ്ത്രീകള്‍ എവിടെ ആദരിക്കപ്പെടുന്നുവോ അവിടെ ദൈവമിരിക്കും എന്ന്!!

    ReplyDelete