Wednesday, November 5, 2008

ജീവിക്കാന്‍ കാരണം

"എന്ത് പറ്റി ? കല്യാണിയുടെ മുഖത്തൊരു മ്ലാനത ?" [അദ്ദേഹം എന്റെ സുഹൃത്തും സഹ പ്രവര്‍്ത്തകനുമാണ്]

"അത് , മാഷേ ഇനി ജീവിക്കാന്‍ ഒരു കാരണവും ഇല്ലാത്തത് പോലെ ! "

"എന്തെ അങ്ങിനെ തോന്നാന്‍, നിരാശ ?"

"നിരാശ എന്ന് പറയാമോ എന്നെനിക്കറിയില്ല ? ഒരു വലിയ ആഗ്രഹമായിരുന്നു അനിയത്തിയുടെ വിവാഹം കഴിഞ്ഞു കാണാന്‍ , എല്ലാം ഭംഗിയായി നടന്നു , അവളെ അയാള്‍ കണ്ണിലെ കൃഷ്ണമണി പോലെ നോക്കും . അതിലെനിക്ക് സന്തോഷം ഉണ്ട് , പക്ഷെ ഒത്തിരി കാലം മനസ്സില്‍ കൊണ്ടു നടന്ന മോഹം സമാപ്തിയിലെതിയപ്പോള്‍് ഇനി ജീവിക്കാന്‍ കാരണം ഒന്നും ഇല്ലാത്തത് പോലെ . ഇനി എന്തിനാ ? സ്വപ്നങ്ങളില്ലാതെ എന്ത് മനുഷ്യ ജീവിതം ? എന്തേ എനിക്ക് പറ്റിയത് ? "

"ഓ , ഇതിത്ര പരിഭ്രമിക്കാനില്ല . it happens when your wish become an obsession ! ഒരിക്കല്‍ 23 സപ്ലി അടിച്ചവന്‍ അവന്റെ 23ആമത് പേപ്പറും കിട്ടിയതിനു ശേഷം എന്നെ വിളിച്ചു, അവന്‍ ഫോണിലൂടെ കരയുകയായിരുന്നു , മാഷേ ഇനി ഞാന്‍ എന്തിനാ ജീവിക്കണേ എന്ന് ചോദിച്ചു . ഒന്നോര്‍ത്തു നോക്ക് അവന്റെ സങ്കടം ."

"വേറാരേക്കാളം എനിക്ക് മനസ്സിലാക്കാന്‍ പറ്റും അയാളെ! അപ്പൊ സാരല്ല്യാ ലെ , കുറച്ചു കഴിയുമ്പോ മാറിക്കോളും എന്ന് പ്രതീക്ഷിക്കാം !" .

1 comment:

  1. ഉം!! 23- പേപ്പറും അവന്‍ കിട്ടേണ്ടിയിരുന്നില്ലേല്‍ എന്തിനാ പിന്നെ ഉറക്കം ഒഴിച്ച് അവന്‍ പഠിച്ചത്. വെറുതേ ജാഡ പറഞ്ഞതാ!! ഒടുവില്‍ പപ്പന്‍ പാസ്സായതിലെ ജാള്യത മറക്കാന്‍. ജീവിക്കാന്‍ ഒരു കാരണത്തിനാണോ പ്രയാസ്സം?? :-?

    ReplyDelete