Saturday, April 3, 2010

എന്താ പ്പോ ഇങ്ങനെ തോന്നാന്‍ ?

തൊട്ടു മുന്നേ ഇട്ട പോസ്റ്റ്‌ കണ്ടു ശ്രീ എന്നോട് ചോദിച്ചു 'എന്താ പ്പോ ഇങ്ങനെ തോന്നാന്‍ ?'

ഇങ്ങനെ എപ്പോ വേണേലും ആര്‍ക്കു വേണേലും തോന്നാത്രേ ! സമ പ്രായക്കാരന്‍ സുഹൃത്തിനു ഇങ്ങനെ തോന്നിയാല്‍ അത്ഭുതപ്പെടെണ്ടതില്ല , അല്ലെ ?

സുഹൃത്ത്‌ 5 വയസ്സ് ഇളപ്പമാണേല്‍ ? അതെ ഞാന്‍ അമ്പരന്നു.

സുഹൃത്ത്‌ വിവാഹിതയാണേല്‍ ?

സുഹൃത്തിനു 65 വയസ്സാണേല്‍ ?

ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും തോന്നാവുന്ന ഇഷ്ടം. അത് കലികാലത്തിന്‍റെ വൈകൃതങ്ങളാണോ ? അതോ അവരെല്ലാം എന്‍റെ ഇഷ്ടത്തെ തെറ്റിദ്ധരിച്ചതാണോ ? അതോ എന്‍റെ ഇഷ്ടത്തെ മുഴുവനായി ആവാഹിക്കാനായിരുന്നോ ?

ഞാനും ഇഷ്ടം അല്ലെങ്കില്‍ സ്നേഹം മാത്രമേ കാംക്ഷിച്ചുള്ളൂ. അത് അമൂര്‍ത്തമായിരുന്നു . രൂപം ഇല്ലാത്തത് ! സീമകള്‍ ഇല്ലാത്തത് ! ആരെയും ഞാന്‍ നിരസിച്ചില്ല , ഇഷ്ടത്തെ മനസ്സിലാക്കാന്‍ ശ്രമിച്ചു.

സ്നേഹിക്കുന്നത് തെറ്റല്ലാലോ? സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നതും ? അല്ലെ പ്രശാന്തേ ?

1 comment:

  1. ഹേയ്!! തെറ്റാണോ?
    അണോ??
    ജീവിതം സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ളതല്ലെ? അതെ!! ഇതില്‍ തെറ്റെന്ത്?? ഉണ്ടോ? ആ!!!!
    എത്രയോ ജന്മങ്ങള്‍ സ്നേഹിക്കപ്പെടാന്‍ ആരുമില്ലതെ വിഷമിക്കുന്നു.
    ഒരാളുടെ സ്നേഹം അമിതമെന്നു തോന്നി നാം തഴഞ്ഞാല്‍ ഓര്‍ക്കുക അയാളുടെ ഇല്യായ്മയില്‍ ആ സ്നേഹത്തിനു വേണ്ടി നാം കൊതിക്കും... അല്ലേ കല്ലൂ...
    എന്തേ കല്ലൂ...
    കല്ലൂന്റെ മനസ്സ് എന്തോ വിഷമ വ്രത്തത്തിലാണെന്ന് തോന്നുന്നല്ലോ?

    ReplyDelete