Sunday, September 4, 2011

സാലഭഞ്ജിക

ഒരിക്കലൊരുവനൊരു സാലഭഞ്ജികയെ കളഞ്ഞു കിട്ടി ,
അതയാള്‍ വീട്ടില്‍ കൊണ്ടു പോയി സൂക്ഷിച്ചു വച്ചു .

കണ്ടു കണ്ടിരിക്കെ അയാള്‍ക്കതിനോട് ഇഷ്ടം തോന്നി ,
തിരിച്ചൊന്നും പറയാത്തതിനാല്‍ മൌനം സമ്മതമെന്നും-
അതല്ല മറിച്ചതവളാണെന്നും അയാള്‍ സങ്കല്‍പ്പിച്ചു.

തന്‍റെ വിചാരങ്ങളും സ്വപ്നങ്ങളും അയാള്‍ അവളുമായി പങ്കു വച്ചു
അവളയാളെ തുറുപ്പിച്ചു നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

പിന്നീടയാള്‍ തന്‍റെ വിഷമങ്ങളും പരാതികളും അവളെ കരഞ്ഞു കേള്‍പ്പിച്ചു..
ഇത്തിരി പോലും അനക്കം വരാത്ത ആ പ്രതിമയില്‍ അയാള്‍ ആഞ്ഞു തുപ്പി.

എന്നിട്ടും മിണ്ടാതെയായപ്പോള്‍ അവളെ അയാള്‍ തല്ലി നോക്കി..
അവളുടെ മൌനം അയാളെ ഭ്രാന്തനാക്കി..

തന്നെ മനസ്സിലാക്കാത്ത ലോകത്തോടുള്ള രോഷം
അവളെ തല്ലിയാല്‍ തീരുമെന്ന് അയാള്‍ ചിന്തിച്ചു.

തല്ലി തല്ലി മടുത്ത് ആ കല്ലിനെ തച്ചുടക്കാനൊരുങ്ങിയപ്പോള്‍
അയാള്‍ കേട്ടു, ‘അരുത് ’ , ആ കരിങ്കല്‍ കണ്ണുകള്‍ ഒന്ന് ചിമ്മിയോ ?

അയാള്‍ സന്തോഷത്തോടെ തുള്ളിച്ചാടി , തന്‍റെ പ്രണയത്തിനു ജീവന്‍ വന്നിരിക്കുന്നു ,

അയാള്‍ അവളെ വീണ്ടും വീണ്ടും ഭോഗിച്ചു … മതി വരുവോളം… ഹാ..

1 comment:

  1. സംഭോഗത്തിന്‍റെ വേലിയേറ്റങ്ങളില്‍ കത്തുന്ന കാമവും, വേലിയിറക്കങ്ങളില്‍ വെറുപ്പിന്‍റെ നെരിപ്പോടും അവന്‍ ഒളിപ്പിച്ചു വെച്ചിരുന്നത് അവള്‍ അറിഞ്ഞിരുന്നു.... ഇനിയും അവനിലെ കാമത്തിന്‍റെ കനലുകള്‍ ആളികത്തുന്നതുവരെയുള്ള ഇടവേളയില്‍, അവനില്‍ നിറയുന്ന നിസംഗതയുടെ ആഴങ്ങള്‍ അറിയുന്ന അവള്‍ മനസ്സിലക്കിയിരുന്നോ, ഒരിക്കലും ഒരു പുരുഷനു മുന്‍പില്‍ എല്ലാ വാതിലുകളും തുറന്നു കൊടുക്കരുത്, അവനില്‍ എപ്പോഴും ഒരു കൌതുകം അവശേഷിപ്പിക്കുക എന്നുള്ളത് ......

    ReplyDelete