ഇന്നലെ സന്ധ്യയ്ക്ക് വീട്ടിലേയ്ക്ക് തിരികെ വരുന്ന വഴിയില്‍ ഒരു പുല്ലില്‍ കോര്‍ന്നു കിടന്ന അപ്പുപ്പന്‍് താടി , കണ്ട മാത്രയില്‍ അതെന്നെയും ഞാനതിനെയും നോക്കി ചിരിച്ചു , ഞാനതിനെ കയ്യിലെടുത്തു . ഉണ്ണിക്ക് കൊടുക്കാം , മനസ്സില്‍ കരുതി . കയ്യില്‍ കണ്ടാല്‍ നാട്ടാരെന്തു കരുതും ? അവന് വാങ്ങിയ കപ്പലണ്ടി മുട്ടായിയുടെ കൂടെ ഞാനതിനെ ഇട്ടു .
എന്നത്തെയും പോലെ ഉണ്ണി ഗേറ്റില്‍ കാവലുണ്ട് , ഞാന്‍ ഓടി ചെന്നു പറഞ്ഞു ,
'ഉണ്ണീ ഇന്നമ്മ ഉണ്ണിക്കെന്താ കൊണ്ടുവന്നിരിക്കണെന്നറിയൊ ?എനിക്കപ്പോ അവനൊപ്പം പ്രായം ', രണ്ട് വയസ്സ് !'
ഞാന്‍ പ്ലാസ്റ്റിക് കവറില്‍ നിന്നും അപ്പൂപ്പന്‍ താടിയെ സൂക്ഷിച്ചെടുത്തു . പക്ഷെ അത് അപ്പോഴേയ്ക്കും താറു മാറായി പോയിരുന്നു .
ഞാനതിനെ പറത്താന്‍ ശ്രമിച്ചു , അത് ജീവനില്ലാത്ത പ്രേതം കണക്കെ താഴോട്ട് വീണു .
ഞാതിനെ കൊന്നുവോ ? അതോ ആയുസ്സോടുങ്ങി അത് മരിച്ചതോ ?
ഉണ്ണി കപ്പലണ്ടി മുട്ടായി കണ്ടു പിടിച്ചു , അവനതെടുത്ത് അകത്തേക്കോടി .
'വേണ്ടിയിരുന്നില്ല , ഇതാ പുല്ലില്‍ തന്നെ നിന്നാല്‍ മതിയായിരുന്നു . പാവം അപ്പൂപ്പന്‍ താടി !'.
No comments:
Post a Comment