പുഴ
.......
ഒരിക്കല്‍ കൂടി വെള്ളം കയറിക്കിടക്കുന്ന പുഞ്ചയിലേക്ക് ഇറങ്ങി പാദം നനച്ചു. മഴ വരുമ്പോഴാണ് അവളേറ്റവും സുന്ദരിയാകുന്നത്. കറുകറുത്ത മേഘങ്ങളെ പ്രതിഫലിപ്പിച് പെയ്തിറങ്ങുന്ന മഴക്കൊപ്പം തുള്ളിച്ചാടുന്ന അവളെക്കാണാന്‍ എന്ത് രസാ അറിയോ?
ഒരിക്കലങ്ങനെ നോക്കി നില്ക്കുമ്പോള്‍ മാഷ് പറഞ്ഞു.
“നിനക്കറിയോ ഈ പുഞ്ചയുടെ നടുവിലൂടെ ആരും കാണാതെ ആരെയും അറിയിക്കാതെ ഒഴുകുന്ന ഒരു പുഴയുണ്ട്”
ശരിയാണ്. ഈ മീനവേനലില്‍ വെട്ടിത്തിളങ്ങുന്ന കുഞ്ഞോളങ്ങളെ മാത്രേ കാണാനുള്ളൂ.. നീണ്ടു നിവര്ന്നു കിടക്കുന്ന പുഞ്ചയില്‍ ഒഴുകുന്ന പുഴ എവിടെയാണെന്ന് ഊഹിക്കാന്‍ പോലും പറ്റുന്നില്ല.
പുഴ, തന്റെ മാറ് ചുരത്തിയപ്പോള്‍ നിറഞ്ഞു പോയ പുഞ്ച.
ആരും കാണാതെ ആരെയും അറിയിക്കാതെ നിറഞ്ഞൊഴുകുന്ന പുഴ.

No comments:
Post a Comment