നിന്‍റെ ഉടുപ്പിന് വെയിലിന്‍റെ മണമുണ്ടോ?
അവനെ ഞാന്‍ ഗാഢമായി പ്രണയിച്ച കാലത്ത് അവന്‍റെ വസ്ത്രങ്ങളില്‍ തങ്ങി നിന്ന വിയര്‍പ്പു കലര്‍ന്ന സുഗന്ധലേപനത്തിന്റെ മണം എനിക്കൊരു ഹരമായിരുന്നു. ചിലപ്പോള്‍ അവന്‍ ഉരിഞ്ഞിട്ട് പോയ ഉടുപ്പ് മാത്രം ഇട്ട് , ചുളിവുകള്‍ നിവരാത്ത മെത്തയില്‍ കിടന്ന് ഞാന്‍ പ്രണയഗാനങ്ങള്‍ ഉറക്കെ പാടുമായിരുന്നു. പിന്നെയതെല്ലാം കഴുകി ഉണക്കി സന്ധ്യയ്ക്ക് മടക്കി വയ്ക്കുമ്പോള്‍ അവയ്ക്ക് വെയിലിന്‍റെ മണമായിരുന്നു. അങ്ങനെ എന്‍റെ രാത്രികള്‍ക്ക് നിലാവിന്‍റെ നിറവും വെയിലിന്‍റെ മണവുമായിരുന്നു.

No comments:
Post a Comment