Thursday, December 12, 2013

വിഴുപ്പ്


ഏറെ കണ്ണീരിൽ  കുറെയേറെ നേരം
കുതിർത്ത്,
പല ആവർത്തി സോപ്പിട്ട് , 
തല്ലിയലച്ച്,  കുത്തിപ്പിഴിഞ്ഞ്, 
പല വെള്ളത്തിൽ   ഉലച്ച് ,
പശയിട്ടൊന്നു കുടഞ്ഞ്‌, 
നട്ടപ്ര വെയിൽ കൊള്ളിച്ച് -

പപ്പടപ്പരുവം ഉണക്കിയിട്ടും ,
വിട്ടു മാറാത്ത  ഒരു മുഷിഞ്ഞ നാറ്റം!

തല്ലിയലച്ചപ്പോ അവിടിവിടം 
കീറിപ്പോയ ഈ പഴഞ്ചൻ-
മനസ്സിനെ, 
എങ്ങനെ ഞാനിനി വെളുപ്പിക്കും ?

1 comment:

  1. മനുഷ്യന്‍.. അവന്‍ സദാ വീഴൂപ്പ്‌ ഭാണ്ടം ചുമന്നു കൊണ്ടേയിരികുന്നു... അവന്റെ മരണം വരെ..

    കാരാം ഇട്ടാലും ഒരു ചെറു മഞ്ഞപ്പ്‌ ഉണ്ടാകും.... അതു സാരകേണ്ട....

    ReplyDelete